ചാന്ദ്രദിനാചരണം

ഇരിട്ടി: ചാന്ദ്രദിനത്തി​െൻറ ഭാഗമായി വിളക്കോട് ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ ചാന്ദ്രമനുഷ്യൻ റോക്കറ്റിലേറി വരുന്ന രംഗം അവതരിപ്പിച്ചു. സ്കൂൾ ശാസ്ത്രക്ലബ് അംഗങ്ങളാണ് അപ്പോളോ -3 റോക്കറ്റുണ്ടാക്കി അതിലൂടെ ചാന്ദ്രമനുഷ്യൻ ഇറങ്ങിവരുന്ന രംഗം അവതരിപ്പിച്ചത്. കുട്ടികളുടെ ചോദ്യങ്ങൾക്ക് ചാന്ദ്രമനുഷ്യൻ മറുപടിയും പറഞ്ഞു. ക്വിസ് മത്സരം, പോസ്റ്റർ മത്സരം, ഡോക്യുമ​െൻററി പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ഗ്രാമപഞ്ചായത്ത് അംഗം നൂർജഹാൻ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ഷീജ വിജയൻ, ജിനേഷ്പ്രസാദ്, അധ്യാപകരായ സർഗ, രഞ്ജിത്ത്, നിധിൻ എന്നിവർ സംസാരിച്ചു. ഉളിയിൽ: മജ്ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂളി​െൻറ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തി​െൻറ ഭാഗമായി വിവിധ പരിപാടികൾ നടത്തി. സ്കൂൾ മാനേജർ മുഹമ്മദ് മിസ്ബാഹി ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അർഷാദ് പള്ളിപാത്ത് അധ്യക്ഷത വഹിച്ചു. കുക്കു ആൽബർട്ട്്, കെ. ഹനാൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ചാന്ദ്രയാൻപതിപ്പ്, ക്വിസ് എന്നീ പരിപാടികൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.