കുനിത്തല മഹാവിഷ്ണുക്ഷേത്രത്തിൽ കവർച്ച

കണ്ണൂര്‍: ചാലയിൽ ക്ഷേത്രത്തില്‍ കവര്‍ച്ച. പ്രതിഷ്ഠയിൽ ചാർത്തിയ തിരുവാഭരണം കവർന്നു. കിഴക്കേക്കര കുനിത്തല മഹാവിഷ്ണുക്ഷേത്രത്തിലാണ് കവര്‍ച്ചനടന്നത്. ശ്രീകോവിലി​െൻറ പൂട്ടുതകര്‍ത്ത് വിഷ്ണുപ്രതിഷ്ഠയില്‍ ചാര്‍ത്തിയ പുലിനഖമടക്കമുള്ള അഞ്ചു ഗ്രാം സ്വര്‍ണമാലയാണ് കവര്‍ന്നത്. തൊട്ടടുത്ത ഭണ്ഡാരവും തകര്‍ത്തനിലയിലാണ്. ശ്രീകോവിലി​െൻറ രണ്ടു വാതിലുകള്‍ തകര്‍ത്തിട്ടാണ് മോഷണംനടത്തിയത്. ചുറ്റമ്പലത്തി​െൻറ ഒാടാമ്പൽ നീക്കി അകത്തുകടന്നാണ് ശ്രീകോവിലി​െൻറ പൂട്ടും വാതിലും തകർത്തത്. വ്യാഴാഴ്ച വെളുപ്പിന് മേൽശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ശ്രീകോവിലി​െൻറ വാതിൽ തകർത്തത് കണ്ടത്. വിവരമറിയിച്ചതിെന തുടർന്ന് ക്ഷേത്രഭാരവാഹികളും പരിസരവാസികളും എത്തി നടത്തിയ പരിശോധനയിലാണ് തിരുവാഭരണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടത്. എടക്കാട് െപാലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ െപാലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.