ബലിതർപ്പണം: കൊട്ടിയൂർ ക്ഷേത്രത്തിൽ ഒരുക്കം പൂർത്തിയായി

കേളകം: ഇക്കെര കൊട്ടിയൂർ ക്ഷേത്രത്തിൽ കർക്കടക വാവുബലി ദിവസമായ ഞായറാഴ്ച ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി. ബലിതർപ്പണത്തിന് ബാവലി പുഴക്കരയിൽ വിശാലമായ ബലിപ്പുരകൾ ഉണ്ടാകും. ഞായറാഴ്ച പുലർച്ചെ അഞ്ചു മുതൽ ആരംഭിക്കും. ബലിസാധനങ്ങൾ ദേവസ്വം കൗണ്ടറിൽനിന്ന് ലഭിക്കും. തർപ്പണത്തിന് എത്തുന്നവർക്ക് കാപ്പിയും ലഘുഭക്ഷണവും ദേവസ്വം നൽകുമെന്ന് എക്സി. ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.