ഹജ്ജ് നൽകുന്നത് മാനവികതയുടെ പാഠം ^മന്ത്രി കെ.ടി. ജലീൽ

ഹജ്ജ് നൽകുന്നത് മാനവികതയുടെ പാഠം -മന്ത്രി കെ.ടി. ജലീൽ തളിപ്പറമ്പ്: ഹജ്ജ് ലോകത്തിന് നൽകുന്നത് മാനവികതയുടെയും സമാധാനത്തി​െൻറയും മഹത്തായ പാഠങ്ങളാണെന്ന് തദ്ദേശസ്വയംഭരണ- ന്യൂനപക്ഷകാര്യ മന്ത്രി കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മൂന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാനവികതയെ ഏറ്റവും ശക്തമായി ലോകത്തിന് പഠിപ്പിച്ച മതമാണ് ഇസ്ലാം. എന്നാൽ, ഇസ്ലാമി​െൻറ മനോഹരമായ ഈ മുഖം സമൂഹത്തിൽ അനാവരണം ചെയ്യപ്പെടാറില്ല. യഥാർഥ മതവിശ്വാസികളുള്ള സ്ഥലമാണെങ്കിൽ അവിടെ ഒരു മനുഷ്യനും പ്രയാസപ്പെടുന്ന സാഹചര്യമുണ്ടാവില്ല. ജീവിതകാലം മുഴുവൻ തെറ്റുകൾ ചെയ്ത് ഒടുവിൽ ഹജ്ജ് ചെയ്ത് രക്ഷനേടാം എന്ന് കരുതുന്ന പലരുമുണ്ട്. എന്നാൽ, ഇങ്ങനെ കണ്ണിൽപൊടിയിടാനായി ഹജ്ജ് ചെയ്യുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. ഹാജ്ജിന് പോകുന്നവർക്കുള്ള യാത്രാ സ്റ്റിക്കർ വിതരണം തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, സംസ്ഥാന ഹജ്ജ് കോഓഡിനേറ്റർ എൻ.പി. ഷാജഹാൻ എന്നിവർ ക്ലാസെടുത്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ശരീഫ് മണിയോട്ട്കുടി, െട്രയിനർമാരായ കെ.പി. അബ്ദുല്ല, സി. മുഹമ്മദ്കുഞ്ഞി, അസ്ലം അറക്കൽ, റഈസ് കണ്ണൂർ, സഅദ് മുതുകുട എന്നിവർ സംസാരിച്ചു. കുഞ്ഞഹമ്മദ് മൗലവി പ്രാർഥന നടത്തി. ജില്ല െട്രയിനർ സി.കെ. സുബൈർഹാജി സ്വാഗതവും തളിപ്പറമ്പ് മണ്ഡലം െട്രയിനർ എൻ.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു. തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽനിന്നുള്ള ഹജ്ജ് തീർഥാടകർ ക്യാമ്പിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.