ഡോ. ബി. അബ്​ദുല്ല

കണ്ണൂർ: ഐ.എം.എ കണ്ണൂർ യൂനിറ്റ് മുൻ പ്രസിഡൻറ് ടൗൺ ഹൈസ്കൂളിന് സമീപം 'നാസ്റിയ'യിൽ ഡോ. ബി. അബ്ദുല്ല (86) കരുനാഗപ്പള്ളിയിൽ നിര്യാതനായി. സൗദിയിലെ മദീനയിൽ ഗവ. ഡോക്ടറായിരുന്നു. റിയാദ് നാഷനൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം തലവനായും സൗദി രാജകുടുംബത്തി​െൻറ കൺസൽട്ടൻറായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം തലവനായും പ്രവർത്തിച്ചു. കണ്ണൂർ സ്പെഷാലിറ്റി ആശുപത്രി പാർട്ട്ണറാണ്. ഭാര്യ: കുന്നുമ്മൽപുരയിൽ റഷീദ. മക്കൾ: സാജിദ് ശരീഫ് (കരുനാഗപ്പള്ളി), ഡോ. നസീം അഹമ്മദ് (ദുൈബ), സാബിറ സഫർ (കണ്ണൂർ). മരുമക്കൾ: ഡോ. ഷരീഫ് അഹമ്മദ്(കരുനാഗപ്പള്ളി), റഹ്ന നസീം (ദുൈബ), സഫർ അഹമ്മദ് (ബഹ്റൈൻ). സഹോദരങ്ങൾ: ബി. അബ്ദുൽ ഹമീദ് (കണ്ണൂർ), പ്രഫ. അബ്ദുൽ ജലീൽ (കരുനാഗപ്പള്ളി), ഡോ. മുബാറക് അഹമ്മദ് (പഴയങ്ങാടി), മുനീറ അബ്ദുസ്സലാം (കണ്ണൂർ), ഡോ. അബ്ദുൽ ലത്തീഫ് (ദുൈബ), പരേതനായ അഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഴയങ്ങാടി അഹമ്മദിയ്യ ജമാഅത്ത് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.