ജി.എസ്.ടി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും ^മന്ത്രി കെ.ടി. ജലീല്‍

ജി.എസ്.ടി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും -മന്ത്രി കെ.ടി. ജലീല്‍ ചെറുപുഴ: ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ രാജ്യം വലിയ പുരോഗതിയിലേക്ക് ചുവടുവെക്കുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ. പയ്യന്നൂര്‍ മര്‍ച്ചൻറ്സ് സഹകരണ സൊസൈറ്റിയുടെ ചെറുപുഴശാഖ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ജി.എസ്.ടി നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലും തുടക്കത്തില്‍ സാമ്പത്തികപ്രതിസന്ധികളുണ്ടായി. എന്നാല്‍, ഏകീകൃത നികുതിസമ്പ്രദായത്തിലൂടെ അവ അതിവേഗം പുരോഗതി കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സി. കൃഷ്ണന്‍ എം.എൽ.എ അധ്യക്ഷതവഹിച്ചു. നിക്ഷേപ സമാഹരണത്തി​െൻറ ഉദ്ഘാടനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലനും കമ്പ്യൂട്ടര്‍ സ്വിച്ച്ഓണ്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്തും നിർവഹിച്ചു. വായ്പാവിതരണ ഉദ്ഘാടനം വി. ഗോപിനാഥും ഗ്രൂപ്പ് ഡെപോസിറ്റ് ഉദ്ഘാടനം എം.കെ. ദിനേശ് ബാബുവും നിർവഹിച്ചു. പഞ്ചായത്തംഗം ലളിത ബാബു, പി. വിശ്വനാഥൻ, കെ.വി. ഗോവിന്ദൻ, ടി.ഐ. മധുസൂദനൻ, തങ്കച്ചന്‍ കാവാലം, എ. ഷൈന, സാജു പുത്തന്‍പുര, കെ.എസ്. അനില്‍കുമാര്‍, എ.ജി. മുത്തലിബ്, സി.കെ. പ്രസാദ്, പാലങ്ങാടന്‍ മോഹനൻ, ടി.എസ്. സുരേഷ്കുമാര്‍, ടി.വി. കുഞ്ഞമ്പുനായര്‍, കെ.പി. ഗോപാലൻ, പലേരി നാരായണൻ, എം. ദാമോദരൻ, ടി. തമ്പാൻ, പി.പി. ബാലകൃഷ്ണൻ, ജെ. സെബാസ്റ്റ്യൻ, കാവണാല്‍ നാരായണൻ, പി. വിജയൻ, എം.വി. ശശി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.