സ്കൂൾകെട്ടിടം ഉദ്​ഘാടനം

കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂൾകെട്ടിടം മന്ത്രി കെ.കെ. ശൈലജ ശനിയാഴ്ച ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ എം.എൽ.എ കെ.പി. മോഹന​െൻറ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഒരുകോടിയോളം രൂപ െചലവിൽ കെട്ടിടം നിർമിച്ചത്. ആറോളം ഡിജിറ്റൽ ക്ലാസ്മുറികളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ടി. രാജൻ, പ്രധാനാധ്യാപകൻ പി.പി. വിനോദ് കുമാർ, വി.വി. കരുണൻ, പി.ടി.എ പ്രസിഡൻറ് പി.സി. അബ്ദുല്ലത്തീഫ്, വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.