കനത്ത മഴയിൽ മലയോരത്ത് വ്യാപക നാശനഷ്​ടം

കേളകം: . രണ്ടുദിവസമായി മലയോരത്തുപെയ്യുന്ന കനത്ത മഴയിൽ വീടുകളും കെട്ടിടങ്ങളും റോഡുകളും തകർന്നു. വെള്ളർവള്ളി-വായന്നൂർ റോഡിൽ മഴവെള്ളം കുത്തിയൊലിച്ചു റോഡിൽ വൻഗർത്തം രൂപപ്പെട്ടു. കാറ്റിൽ അടക്കാത്തോട് കരിയംകാപ്പിലെ കട്ടുവാക്കുഴി ജോയിയുടെ വീടിനു മുകളിൽ തെങ്ങു പൊട്ടിവീണു. കണിച്ചാർ കുണ്ടേരിയിലെ വിലങ്ങുപ്പാറ ഷിജോയുടെ വീടിനു മുകളിൽ മരംവീണു. മഴ ശക്തമായതോടെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.