മെത്രാന്മാരും വൈദികരും മാർഗദർശികളാകണം ^ആർച്ച് ബിഷപ് ആലഞ്ചേരി

മെത്രാന്മാരും വൈദികരും മാർഗദർശികളാകണം -ആർച്ച് ബിഷപ് ആലഞ്ചേരി ഇരിട്ടി: സഭയിലും സമൂഹത്തിലും മാർഗദർശികളായിരിക്കണം മെത്രാന്മാരും വൈദികരുമെന്ന് സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ. ജോർജ് ആലഞ്ചേരി. എന്നാൽ മാത്രേമ നല്ല ദൈവജനത്തെ സമൂഹത്തിന് സംഭാവന ചെയ്യാനാകൂവെന്നും അേദ്ദഹം പറഞ്ഞു. സീറോ മലബാർസഭാ വൈദിക പരിശീലനകേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി ആസ്ഥാനമന്ദിരത്തി​െൻറയും ഗ്രന്ഥാലയത്തി​െൻറയും ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യേശു കാണിച്ചുതന്ന സ്നേഹവും ഐക്യവും കൈവിടാതെ 21ാം നൂറ്റാണ്ടിലും കൊണ്ടുനടക്കാൻ ഓരോ വിശ്വാസിക്കും കഴിയണം. വായന േപ്രാത്സാഹിപ്പിക്കുകയും വേണം. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ ലോറൻസ് മുക്കുഴി, െറമീജിയോസ് ഇഞ്ചനാനിയേൽ, സണ്ണി ജോസഫ് എം.എൽ.എ, പായം പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ എന്നിവർ സംസാരിച്ചു. റെക്ടർ ഇമ്മാനുവേൽ ആട്ടേൽ സ്വാഗതവും ഡീക്കൻജോസഫ് ചക്കുളത്തിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.