കവിതാസമാഹാര പ്രകാശനം

പഴയങ്ങാടി: തളിപ്പറമ്പ് സീയെല്ലെസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച സഈദ്‌ ഹമദാനിയുടെ കവിതാ സമാഹാരമായ 'മേഘച്ചെരിവിലെ ഓർമപ്പൂക്കൾ' പ്രകാശനംചെയ്തു. കഥാകൃത്ത്‌ താഹ മാടായി ഗൾഫ്‌ 'മാധ്യമം' പത്രാധിപർ വി.കെ. ഹംസ അബ്ബാസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്‌. വാദിഹുദയിലെ പൂർവവിദ്യാർഥിയായ ഹമദാനിയുടെ കവിതാസമാഹാരം പൂർവവിദ്യാർഥി സംഗമത്തിലായിരുന്നു പ്രകാശനംചെയ്തത്‌. ചടങ്ങിൽ മൂസകുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷതവഹിച്ചു. ജലീൽ പടന്ന കവിതാസമാഹാരം പരിചയപ്പെടുത്തി. അമീൻ ബാവ പൂളപൊയിൽ, ബി. അബ്ദുൽ ജലീൽ മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സഈദ് ഹമദാനി നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.