മദ്യപിച്ച്​ ബഹളം: യുവതിക്ക്​ ശിക്ഷ

കണ്ണൂർ: മദ്യപിച്ച് നടുറോഡിൽ ബഹളംവെച്ച കേസിൽ യുവതിക്ക് പിഴ. ആന്ധ്രപ്രദേശ് ചിറ്റൂരിലെ ശാന്തമ്മയെയാണ് (40) 3000 രൂപ പിഴയടക്കാൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് (ഒന്ന് ) മജിസ്ട്രേറ്റ് കോടതി വിധിച്ചത്. പിഴയടക്കാൻ തയാറാവാത്തതിനെ തുടർന്ന് 15 ദിവസത്തേക്ക് തടവിന് ശിക്ഷിച്ചു. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് നഗരത്തിൽ പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കി ബഹളംെവച്ചെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.