സമരത്തിന്​ ​െഎക്യദാർഢ്യവുമായി മനീഷും

കണ്ണൂർ: നഴ്സുമാരുടെ സമരത്തിന് െഎക്യദാർഢ്യവുമായി ട്രാൻസ്ജെൻഡറും. ട്രാൻസ്ജെൻഡർമാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന കണ്ണൂർ സ്വദേശി മനീഷാണ് നഴ്സുമാരുടെ സമരത്തിന് പിന്തുണയർപ്പിച്ച് എത്തിയത്. സമരം തുടങ്ങിയതുമുതൽ നഴ്സുമാരോട് അഭിവാദ്യംപ്രകടിപ്പിച്ച് പൊതുസമൂഹത്തി​െൻറ വിവിധ കോണുകളിൽനിന്ന് പിന്തുണയുയർന്നിരുന്നു. ഇൗ സമയത്തുതന്നെ സമരപ്പന്തലിലെത്തുകയും നഴ്സുമാരോട് െഎക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നഴ്സുമാർ നടത്തുന്ന സമരം ന്യായമാണെന്നതിനാലാണ് അവർക്കൊപ്പം നിൽക്കുന്നതെന്ന് മനീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.