മോഷണം: ​മൂന്നുപേർക്ക്​ തടവും പിഴയും

കണ്ണൂർ: വീടുകയറി സ്വർണവും പണവും മോഷ്ടിച്ച കേസിൽ മൂന്നുപേർക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. മടിക്കേരി സ്വദേശികളായ ചന്ദ്രകുമാർ (35), രാജേഷ് (30), ഉങ്കാരൻ (27) എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിക്ഷിച്ചത്. കല്യാശ്ശേരി, ചിറക്കൽചിറ എന്നിവിടങ്ങളിലെ വീട്ടിൽ നടന്ന കവർച്ചക്കേസിലാണ് ശിക്ഷ. 2016 മാർച്ച് 31ന് കല്യാശ്ശേരിയിലെ ഷൗക്കറി​െൻറ വീട്ടിൽനിന്ന് 20 പവനും പണവും 2016 ഏപ്രിൽ 14ന് ചിറക്കൽ ചിറയിലെ ബാബുവി​െൻറ വീട്ടിൽനിന്ന് ആറുലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണാഭരണമാണ് സംഘം കവർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.