പരിശീലനപരിപാടിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: മൂല്യബോധം ഉണര്‍ത്തുക, സാമൂഹികപ്രതിബദ്ധതയുള്ള പൗരന്മാരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'യെസ്' യൂത്ത് എംപവർമ​െൻറ് സീരീസ് . അജാനൂർ ക്രസൻറ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ ഉദ്ഘാടനംചെയ്തു. ഡോ. ഷെര്‍ണ ജയ്‌ലാല്‍ പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കി. ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ് പ്രസിഡൻറ് എം.ബി. ഹനീഫ് അധ്യക്ഷതവഹിച്ചു. വൈസ് പ്രിന്‍സിപ്പൽ സൈഫുദ്ദീന്‍ മാസ്റ്റര്‍, അഷ്റഫ് കൊളവയല്‍, പി.എം. അബ്ദുല്‍നാസര്‍, സുകുമാരന്‍ പൂച്ചക്കാട്, എം.കെ. അന്‍വര്‍ ഹസന്‍, ഹാറൂണ്‍ ചിത്താരി, സി.പി. സുബൈർ, ബഷീര്‍ കുശാൽ, അബൂബക്കര്‍ ഖാജ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.