കാസർകോട്​ നഗരസഭയിൽ കോൺഗ്രസ്​ അക്കൗണ്ട്​ പുന:സ്​ഥാപിച്ചു

കാസർകോട്: കാസർകോട് നഗരസഭയിലെ നഷ്ടപ്പെട്ട പ്രാതിനിധ്യം കടപ്പുറം സൗത്ത് വാർഡ് ഉപതെരഞ്ഞെടുപ്പിലൂടെ പുന:സ്ഥാപിച്ച് കോൺഗ്രസ് മാനം കാത്തു. 2010ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജി. നാരായണൻ വിജയിച്ച വാർഡ് വനിത സംവരണമാക്കിയ ശേഷം 2015ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കൈയടക്കുകയായിരുന്നു. ഇതോടെ നഗരസഭയിൽ കോൺഗ്രസിനുണ്ടായിരുന്ന ഏക അംഗത്വവും നഷ്ടമായി. ബി.ജെ.പി പ്രതിനിധിയായിരുന്ന കെ. പ്രേമ 2017 മാർച്ച് നാലിന് നിര്യാതയായതിനെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ, കൈവിട്ടുപോയ സീറ്റ് കഠിനശ്രമം നടത്തിയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഇതോടെ 38 വാർഡുകളുള്ള നഗരസഭയിൽ യു.ഡി.എഫി​െൻറ അംഗസംഖ്യ 21 ആയി ഉയർന്നു. കോൺഗ്രസ്-ഒന്ന്, മുസ്ലിം ലീഗ് -20, ബി.ജെ.പി -13, സി.പി.എം -ഒന്ന്, സ്വതന്ത്രർ -മൂന്ന് എന്നിങ്ങനെയാണ് നഗരസഭയിലെ നിലവിലുള്ള കക്ഷിനില. 2000ൽ നടന്ന നഗരസഭ തെരഞ്ഞെടുപ്പിലും ജി. നാരായണനാണ് ഇൗ വാർഡിൽ വിജയിച്ചത്. ആദ്യകാലങ്ങളിൽ കോൺഗ്രസിന് മൂന്ന് സീറ്റുവരെ ഉണ്ടായിരുന്നു. ബി.ജെ.പിയുടെ നുഴഞ്ഞുകയറ്റത്തോടെ ഇവ നഷ്ടമാവുകയാണുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.