തലശ്ശേരി താലൂക്കിലെ റേഷൻകടകൾ ഇന്ന്​ തുറക്കില്ല

തലശ്ശേരി: താലൂക്ക് സപ്ലൈ ഒാഫിസർ കെ.ടി. പ്രകാശ​െൻറ നിര്യാണത്തിൽ അനുശോചിച്ച് വ്യാഴാഴ്ച തലശ്ശേരി താലൂക്കിലെ റേഷൻകടകളടച്ച് ഹർത്താലാചരിക്കുമെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. 299, 292, 298, 262, 263, 386, 237, 401 നമ്പർ റേഷൻകടകളിൽ വ്യാഴാഴ്ച നടത്താനിരുന്ന റേഷൻകാർഡ് വിതരണ ക്യാമ്പ് 29ന് നിശ്ചിത സ്ഥലങ്ങളിൽ നടക്കുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസ് അറിയിച്ചു. അധ്യാപകർക്ക് പരിശീലനം തലശ്ശേരി: സ്റ്റേറ്റ് എനർജി മാനേജ്മ​െൻറ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാനെത്ത അധ്യാപകർക്ക് നൽകിവരുന്ന ഉൗർജസംരക്ഷണ പരിശീലനത്തി​െൻറ ഭാഗമായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, യു.പി വിഭാഗം സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂൾ കോഒാഡിനേറ്റർമാർക്കുള്ള പരിശീലനം ശനിയാഴ്ച തലശ്ശേരി സൗത്ത് ബി.ആർ.സിയിൽ (ചിറക്കര) നടക്കും. സ്കൂൾ എൻറോൾമ​െൻറ് ഫോറം, അംഗങ്ങളായ കുട്ടികളുടെ ലിസ്റ്റ് എന്നിവ പരിശീലനനാളിൽ തിരികെ ഏൽപിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.