കുണ്ടാഞ്ചേരി നളിനി വധം: വിചാരണ പൂർത്തിയായി

തലശ്ശേരി: തനിച്ചുതാമസിച്ചിരുന്ന വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വർണവും പണവും കവർച്ചചെയ്തുവെന്ന കേസി​െൻറ വിചാരണ തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി മുമ്പാകെ പൂർത്തിയായി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുള്ള തുടർവാദം ഈ മാസം 24ന് നടക്കും. എരഞ്ഞോളി കുടക്കളം ലക്ഷംവീട് കോളനിക്കടുത്ത നൂനമ്പത്ത് വീട്ടിൽ കുണ്ടാഞ്ചേരി എ.കെ. നളിനിയാണ് 2010 ഒക്ടോബർ 31ന് രാത്രി കൊല്ലപ്പെട്ടത്. നളിനിയുടെ അയൽവാസിയും ചിക്കമഗളൂരു സ്വദേശിയുമായ നസീറാണ് പ്രതി. അന്നത്തെ തലശ്ശേരി സി.ഐ യു. േപ്രമൻ ഉൾപ്പെടെ ഇരുപതോളം സാക്ഷികളെയാണ് വിസ്തരിച്ചത്. സാമ്പത്തിക പരാധീനതയാണ് കൊലക്ക് കാരണമായി േപ്രാസിക്യൂഷൻ ആരോപിച്ചത്. മത്സ്യവിൽപനക്കാരനായ പ്രതി നസീർ എരഞ്ഞോളിയിലെ യുവതിയെ വിവാഹം ചെയ്ത് വർഷങ്ങളായി നളിനിയുടെ വീട്ടിനടുത്തായിരുന്നു താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.