നഴ്​സുമാരുടെ സമരം ഒത്തുതീർപ്പാക്കണം

കണ്ണൂർ: 20 ദിവസമായി നഴ്സുമാർ നടത്തുന്ന സമരം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നഴ്സിങ് വിദ്യാർഥികളെ ഉപയോഗിച്ച് സമരം തകർക്കാനുള്ള ജില്ല കലക്ടറുെട നടപടിയിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് കെ. ഭാർഗവൻ അധ്യക്ഷത വഹിച്ചു. പി.വി. പ്രഭാകരൻ, ഒ.സി. നവീൻചന്ദ്, പി.പി. അനിൽകുമാർ, ടി.പി. രാജീവൻ, കെ.വി. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. കണ്ണൂർ: സുപ്രീംേകാടതി അംഗീകരിച്ച സേവന-വേതനനിയമം നടപ്പിലാക്കണമെന്ന നഴ്സുമാരുടെ ആവശ്യത്തിന് അനുകൂല നിലപാടെടുത്ത് പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ഒാേട്ടാ ഡ്രൈവേഴ്സ് യൂനിയൻ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കണ്ണൂർ കോർപറേഷൻ പരിധിയിൽ ഒാേട്ടാ തൊഴിലാളികൾക്കിടയിൽ നിലനിൽക്കുന്ന കെ.എം.സി, കെ.സി പ്രശ്നം പരിഹരിക്കാൻ കോർപറേഷൻ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.എ. കരീം അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ, മോേട്ടാർ തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി വി. ജലീൽ, കെ. മനോജ്, ടി.പി. സലീം, കെ. അജിൽ, കെ. അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എ. കരീം (പ്രസി), കെ.പി. സത്താർ (ജന. സെക്ര), പി. ഇസ്ഹാഖ്, കെ. ഷബീർ, കെ.പി. റാസിഖ് (വൈസ് പ്രസി), മുഹമ്മദ് സിനാൻ, കെ.വി. അനീസ്, ഷർഷാദ്, കെ. മനോജ്, പി. ജറോൾഡ് (ജോ. സെക്ര), കെ. അഷ്റഫ് (ട്രഷ). കെ.പി. സത്താർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.