മൊബൈൽ ഷോറൂമിൽനിന്ന്​ പുക ഉയർന്നത്​ പരിഭ്രാന്തിപരത്തി

കണ്ണൂർ: നഗരമധ്യത്തിലെ മൊബൈൽ ഷോറൂമിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തിപരത്തി. കാൽടെക്സ് ഓപ്പോ മൊബൈൽ ഫോൺ ഷോറൂമിലെ ഇലക്ട്രിക് സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ടാണ് റൂമിനകവും പുറവും പുക ഉയർന്നത്. വൈദ്യുതി കണക്ഷൻ നൽകിയ പൈപ്പിൽനിന്ന് ശക്തമായ മഴയിൽ വെള്ളം താഴേക്ക് വന്നതിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. മെയിൻ ഇലക്ട്രിക് ബോർഡിൽനിന്ന് പുകയും തീയും കണ്ടതിനെ തുടർന്ന് ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽനിന്ന് ഒരു യൂനിറ്റ് ഫയർഫോഴ്സ് എത്തി തീ പടരാതിരിക്കാൻ നടപടി സ്വകീരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.