ബോയ്സ്​ ടൗൺ^പാൽചുരം പാത അപകടക്കെണിയൊരുക്കുന്നു

ബോയ്സ് ടൗൺ-പാൽചുരം പാത അപകടക്കെണിയൊരുക്കുന്നു കേളകം: വയനാട്--കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം പാതയിലൂടെയുള്ള യാത്ര അപകടഭീതിയുണർത്തുന്നു. റോഡിലൂടെ മഴവെള്ളം ഒഴുകി റോഡ് തകർന്ന നിലയിലായിട്ട് മാസങ്ങളായി. ഒരുവിധ അറ്റകുറ്റപ്പണിയും നടത്താത്തതാണ് റോഡ് തകരാൻ കാരണം. ബോയ്സ് ടൗണിൽ നിന്നുള്ള ഇറക്കത്തിലാണ് റോഡ് നെടുകെ പിളർന്നുകിടക്കുന്നത്. ഇതിലൂടെ മഴവെള്ളമൊഴുകി വലിയ ഗർത്തം രൂപപ്പെട്ടതുകാരണം വലിയ വാഹനങ്ങൾ കയറ്റം കയറാൻ വളരെയധികം ബുദ്ധിമുട്ടുകയാണ്. കൊടുംവളവുകളുള്ള പാൽചുരം കയറി ബോയ്സ് ടൗണിലെത്താൻ അഞ്ചു ഹെയർപിൻ താണ്ടണം. റോഡിനു വീതി തീരെയില്ല. ഒരേ സമയം രണ്ടു ബസുകൾക്ക് കടന്നുപോകാൻ സാധിക്കാത്ത റോഡിൽ വാഹനമോടിക്കാൻ ൈഡ്രവർമാർ പാടുപെടുന്ന കാഴ്ചയാണ്. പാൽചുരത്തി​െൻറ ഒരുഭാഗം വലിയ കുന്നും മറുഭാഗം കൊക്കയുമാണ്. റോഡി​െൻറ തകർച്ചമൂലം ഇതിലൂടെയുള്ള യാത്ര പലരും ഉപേക്ഷിച്ചു. വീതികുറഞ്ഞ ഭാഗങ്ങളിൽ രണ്ടു മാസംമുമ്പ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഇവ കുത്തിയൊലിച്ച് റോഡിൽ കിടക്കുകയാണ്. വലിയ മെറ്റൽ റോഡിൽ ചിതറിക്കിടക്കുന്നതു കാരണം ഇതിലൂടെ വരുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. കോട്ടയം, നിലമ്പൂർ, പയ്യന്നൂർ, കാസർകോട്, വെള്ളരിക്കുണ്ട് ഭാഗത്തേക്കു പാൽചുരം വഴി കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് നടത്തുന്നുണ്ട്. പാൽചുരം വഴി സർവിസ് നടത്തുന്ന മിക്ക കെ.എസ്.ആർ.ടി.സി ബസുകളും കാലപ്പഴക്കം ചെന്നവയാണ്. പലപ്പോഴും സർവിസ് വെട്ടിച്ചുരുക്കുന്ന സമ്പ്രദായം കെ.എസ്.ആർ.ടി.സിക്ക് പതിവാണ്. റോഡരികിൽ കൂടുതൽ ശക്തമായ സുരക്ഷാ കവചങ്ങൾ നിർമിച്ചും കുന്നുകൾ ഇടിയുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തിയും പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിച്ചും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.