മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: മോണിറ്ററിങ്​ കമ്മിറ്റി രൂപവത്​കരിച്ചു

കണ്ണൂർ: ആഗസ്റ്റ് എട്ടിന് നടക്കുന്ന മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പി​െൻറ പെരുമാറ്റച്ചട്ടപാലനം മോണിറ്റർചെയ്യുന്നതിന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. അഡീഷനൽ ഡിസ്ട്രിക്ട് മജിസ്േട്രറ്റ് (എ.ഡി.എം), ജില്ല പൊലീസ് ചീഫ്, ജില്ല ഇൻഫർമേഷൻ ഓഫിസർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടതാണ് മോണിറ്ററിങ് കമ്മിറ്റി. പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുകയും വിവരം കമീഷനെ അറിയിക്കുകയുമാണ് കമ്മിറ്റിയുടെ പ്രധാനചുമതല. പാർട്ടി പ്രതിനിധികളുടെ പേര് നൽകണം കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടത്തി​െൻറ മോണിറ്ററിങ് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നിശ്ചയിച്ച് ജില്ല കലക്ടർക്ക് എഴുത്ത് നൽകാത്ത ദേശീയ/സംസ്ഥാന/നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി എഴുത്ത് നൽകണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.