രാമന്തളി-^എട്ടിക്കുളം റോഡ് നവീകരണത്തിന് മൂന്നുകോടി

രാമന്തളി--എട്ടിക്കുളം റോഡ് നവീകരണത്തിന് മൂന്നുകോടി പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി അനുബന്ധ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ-രാമന്തളി-എട്ടിക്കുളം റോഡ് നവീകരണത്തിന് സർക്കാർ തീരുമാനം. ഇതിനായി മൂന്നുകോടി അനുവദിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സിവിൽ, മിലിട്ടറി ലെയ്സൺ സമ്മേളനത്തിലാണ് തീരുമാനം. രാമന്തളി-എട്ടിക്കുളം റോഡ് രണ്ടര കിലോമീറ്റർ മുതൽ അഞ്ചു കിലോമീറ്റർ ദൂരം നാവിക അക്കാദമി ഗേറ്റ് വരെയുമാണ് നവീകരണം നടത്തുക. പ്രവൃത്തിക്ക് വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് പ്രവൃത്തികൾക്ക് മൂന്നുകോടിയുടെ എസ്റ്റിമേറ്റിന് സർക്കാർ ഭരണാനുമതി നൽകി. ഇതിനുപുറമെ മാടായി ടി.ബി-മുട്ടം-പാലക്കോട്-എട്ടിക്കുളം -ഹൈസ്കൂൾ റോഡ് നവീകരണത്തിനും യോഗത്തിൽ തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.