പയ്യന്നൂരിലെ അക്രമങ്ങൾ ക്രൂരം -സി.കെ. പത്മനാഭൻ പയ്യന്നൂർ: പ്രദേശത്തെ വീടുകൾക്കുനേരെ നടന്ന അക്രമങ്ങളുടെ കാഴ്ചകൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ പറഞ്ഞു. ബി.ജെ.പി കാരയിൽ നടത്തുന്ന അഭയാർഥി ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനർനിർമിക്കാൻ പോലും സാധ്യമല്ലാത്ത രീതിയിലാണ് പല വീടുകളും തകർത്തത്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങളെ ആക്രമിക്കുകയും അവരെ നാട്ടിൽ നിന്ന് പലായനം ചെയ്യിക്കാനുമുള്ള ആസൂത്രിതമായ ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളായ കോവൈ സുരേഷ്, പി. സത്യപ്രകാശ്, എം. ഗണേഷ്, കെ.ബി. പ്രജിൽ, സജീവൻ ആറളം എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.