തളിപ്പറമ്പ്: പരിചയക്കാരിയായ ഇതരമതസ്ഥയോട് സംസാരിച്ചതിന് യുവാവിനെതിരെ ആക്രമണം. മൂന്നു ലീഗ് പ്രവർത്തകർ അറസ്റ്റിൽ. ഇരിട്ടി അയ്യങ്കുന്നിലെ അങ്ങാടിക്കടവ് സ്വദേശി ബി. പ്രസാദിെൻറ പരാതിയിൽ യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ട്രഷറർ ബപ്പു അഷറഫ്, ജോ. സെക്രട്ടറി സി. അബ്ദുൽ മുനീർ, കപ്പാലം സ്വദേശി ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം താലൂക്കാശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. മണ്ണുമാന്തിയന്ത്രത്തിെൻറ ഡ്രൈവറായ പ്രസാദിനോട് പരിചയക്കാരിയായ യുവതി ആശുപത്രിയിൽനിന്ന് ഒ.പി ശീട്ട് എടുക്കാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. ഇത് കൈമാറുന്നതിനിടയിൽ ആക്രമിസംഘം ഭീഷണിപ്പെടുത്തുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. സംഘത്തിലെ ഒരാൾ മതസ്പർദയുണ്ടാക്കുന്നരീതിയിൽ പ്രസാദിനെതിരെ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ബോധപൂർവം ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനും കവർച്ചക്കും പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിലെ മുഖ്യപ്രതി ആബിദ് ഒളിവിലാണെന്ന് എസ്.ഐ ബിനുമോഹൻ പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.