മത്സരയോട്ടം: ബസുകൾ പൊലീസ് പിടികൂടി

പുതിയതെരു: കാട്ടാമ്പള്ളി--മയ്യിൽ റൂട്ടിൽ മത്സരയോട്ടം നടത്തിയ ബസുകളും ൈഡ്രവർമാരെയും പൊലീസ് പിടികൂടി. തിങ്കളാഴ്ചയാണ് കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്ന KL59A/5741ഷിനാസ് ബസും KL13L/5065 പത്മനാഭ ബസും അപകടകരമാംവിധം മത്സരിച്ചോടിയത്. കമ്പിലിൽ ബസുകൾ തമ്മിൽ ഉരസുകയും ചെയ്തു. ഇതിനെ തുടർന്ന് ഷിനാസ് ബസ് ഡ്രൈവറായ നണിയൂർ പല്ലൻറവിട ഹൗസിൽ പി. മൊയ്തു (33), പത്മനാഭ ബസ് ഡ്രൈവറായ പഴശ്ശി കുറ്റ്യാട്ടൂർ സ്വദേശി തേരമ്പത്ത് ഹൗസിൽ ടി. സുമേഷ് (32) എന്നിവരെ മയ്യിൽ എസ്.ഐ ബാബുമോൻ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.