ബസിൽ പണം കവർന്ന യുവാവ്​ പിടിയിൽ

കണ്ണൂർ: ബസിൽ യാത്രക്കാര​െൻറ പണം കവർന്ന സംഭവത്തിൽ യുവാവ് പിടിയിൽ. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ ടി. റോയിയെയാണ് (38) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിക്കൂറിലെ അഷ്റഫി​െൻറ 3000 രൂപ അടങ്ങിയ പഴ്സാണ് ഇയാൾ കവർന്നത്. അഷ്റഫ് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ബസിറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ത​െൻറ സമീപം നിന്നയാളെ സംശയിക്കുന്നതായി പറഞ്ഞതിനെ തുടർന്ന് അഷ്റഫിനെയും കൂട്ടി പൊലീസ് നഗരത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. താലൂക്ക് ഒാഫിസിന് സമീപം പൊലിസിനെക്കണ്ട് ഒാടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.