കണ്ണൂർ: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലുംപെട്ട് നാശം. കണ്ണൂർ നഗരത്തിൽ പ്രഭാത് ജങ്ഷനടുത്ത് പ്രവർത്തിക്കുന്ന സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ എേട്ടാളം തേക്കുമരങ്ങൾ കടപുഴകി. മരങ്ങൾ പൊട്ടിവീണ് മിനി സ്റ്റേഡിയത്തിെൻറ മതിൽ ഇടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. പ്രഭാത് ജങ്ഷനിലെ വൻ ആൽമരം കാറ്റിൽ ചരിഞ്ഞത് നാട്ടുകാർക്കിടയിൽ ഭീതിയുണ്ടാക്കി. വിവരമറിഞ്ഞ് റവന്യൂ അധികൃതർ ഇടപെട്ട് ആൽമരത്തിെൻറ റോഡിലേക്ക് ചാഞ്ഞ ചില്ലകൾ വെട്ടിമാറ്റാൻ നിർേദശിച്ചു. ഇന്നലെ വൈകീേട്ടാടെ ചില്ലകൾ മുറിച്ചുമാറ്റി. പ്രഭാത് ജങ്ഷനിലെതന്നെ കെ.എസ്.ഇ.ബി കോമ്പൗണ്ടിലെ മരങ്ങളും കാറ്റിൽ പൊട്ടിവീണു. ഇന്നലെ പുലർച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് നാശനഷ്ടം നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.