മെഡിക്കൽ കൗൺസിലിന്​ ഇനി ഡോക്​ടർമാരുടെ മേൽനോട്ട സമിതി

മെഡിക്കൽ കൗൺസിലിന് ഇനി ഡോക്ടർമാരുടെ മേൽനോട്ട സമിതി ന്യൂഡൽഹി: മെഡിക്കൽ കൗൺസിലി​െൻറ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയെ സുപ്രീംകോടതി അസാധുവാക്കി. ആ കമ്മിറ്റിക്ക് പകരം അഞ്ച് വിദഗ്ധ ഡോക്ടർമാരടങ്ങുന്ന പുതിയ സമിതി മെഡിക്കൽ കൗൺസിലിന് മേൽനോട്ടം വഹിക്കെട്ടയെന്ന കേന്ദ്ര സർക്കാർ നിർദേശം ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. പാലക്കാട് കേരള മെഡിക്കൽ കോളജ് അടക്കം ജസ്റ്റിസ് ലോധ കമ്മിറ്റി കോഴ്സുകൾക്ക് അംഗീകാരം നൽകിയ രാജ്യത്തെ വിവിധ സ്വകാര്യ മെഡിക്കൽ കോളജുകൾ സമർപ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് സുപ്രീംകോടതി വിധി. ഡൽഹി എയിംസിലെ ഡോ. വി.കെ. പോൾ, ഡോ. രൺദീപ് ഗുലേറിയ, ഡോ. നിഖിൽ ടണ്ഡൻ, ചണ്ഡിഗഢ് പി.ജി.െഎ.എം.ഇ.ആറിലെ ജഗത് റാം, ബംഗളൂരു നിംഹാൻസ് ഡയറക്ടർ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരുടെ പേരുകളാണ് മേൽനോട്ട സമിതിക്കായി കേന്ദ്ര സർക്കാർ നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.