ജില്ല ചെസ്: നെയ്ക്കജ് ചാമ്പ്യൻ

പയ്യന്നൂർ: തളിപ്പറമ്പിൽ നടന്ന കണ്ണൂർ ജില്ല അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ് ഓപൺ വിഭാഗത്തിൽ എ.കെ.നെയ്ക്കജ് ചാമ്പ്യനായി. അലക്യം പാലം ഉർസുലിൻ സ്കൂളിലെ എട്ടാംതരം വിദ്യാർഥിയായ നെയ്ക്കജ് സംസ്ഥാന അണ്ടർ 13 ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കണ്ണൂർ ജില്ല ഇൻറർ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വിദ്യാലയത്തി​െൻറ ടീം ക്യാപ്റ്റനായ ഈ വിദ്യാർഥി നിരവധി ഓപൺ ചെസ് മത്സരങ്ങളിൽ ചാമ്പ്യനായിട്ടുണ്ട്. ഫിഡേ അന്തർദേശീയ റേറ്റഡ് താരമാണ്. പരിയാരം മെഡിക്കൽ കോളജിലെ ഡോ. അജിത്കുമാർ-ഡോ.സി. പത്മിനി ദമ്പതികളുടെ മകനാണ്. സഹോദരൻ നീരജ് ജില്ല സബ് ജൂനിയർ താരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.