തളിപ്പറമ്പിലും നഴ്സിങ്​ വിദ്യാർഥികൾ സമരത്തിൽ

തളിപ്പറമ്പ്: കലക്ടറുടെ വിവാദ ഉത്തരവിനെതിരെ പരിയാരത്തിന് പിന്നാലെ . തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളജ് വിദ്യാർഥികളാണ് ഇന്നലെ പഠിപ്പുമുടക്കി പ്രതിഷേധിച്ചത്. ലൂർദ് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞ 20 ദിവസമായി സമരത്തിലാണ്. ഈ സമരം പരാജയപ്പെടുത്താനുള്ള മാനേജ്മ​െൻറ് നീക്കത്തിൽ പ്രതിഷേധിച്ചുകൂടിയാണ് വിദ്യാർഥികൾ സമരരംഗത്ത് ഇറങ്ങിയത്. അതിനിെട, സമരംചെയ്യുന്ന വിദ്യാർഥികളെ കോളജ് അധികൃതർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സമരം ചെയ്യുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന് രക്ഷിതാക്കളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. എന്ത് നേരിടേണ്ടിവന്നാലും കലക്ടർ ഉത്തരവ് പിൻവലിക്കുംവരെ സമരം തുടരുമെന്നാണ് വിദ്യാർഥികളുടെ നിലപാട്. പരിയാരം നഴ്സിങ് കോളജ് വിദ്യാർഥികൾ രണ്ടാം ദിവസവും സമരം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.