ഓവുചാലുകൾക്ക് സ്ലാബില്ല; അപകടഭീഷണിയായി മണത്തണ ടൗൺ

കേളകം: പഞ്ചായത്തിലെ മണത്തണ ടൗണിൽ ഓവുചാലുകൾക്ക് സ്ലാബുകൾ ഇല്ലാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുന്നതിനായി മാത്രമാണ് സ്ലാബുകൾ ഇട്ടിരിക്കുന്നത്. ബാക്കിവരുന്ന സ്ഥലങ്ങളിൽ സ്ലാബുകൾ ഇല്ലാത്തതാണ് കാൽനടക്കാർക്ക് ഭീഷണിയാകുന്നത്. രാത്രികാലങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാരാണ് അപകടത്തിൽെപടുന്നത്. അതുപോലെ ഓവുചാലിലൂടെയുള്ള മലിനജലം ഒഴുകുന്നത് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി ഓവുചാലുകൾക്ക് സ്ലാബുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.