പിറകോ​െട്ടടുത്ത ബസിൽനിന്ന്​ ബൈക്ക്​ യാത്രികർ രക്ഷപ്പെട്ടു

ഉരുവച്ചാൽ: പിറകോെട്ടടുത്ത സ്കൂൾ ബസിനടിയിൽെപട്ട ബൈക്കിൽനിന്ന് യാത്രികരായ രണ്ടുപേർ രക്ഷപ്പെട്ടത് തലനാഴിക്ക്. ഇന്നലെ വൈകീട്ട് അേഞ്ചാടെ ഉരുവച്ചാൽ-ശിവപുരം റോഡിലാണ് സംഭവം. ശിവപുരം ഭാഗത്തുനിന്ന് വരുകയായിരുന്ന ഉളിയിൽ മൗണ്ട് ഫ്ലവർ സ്‌കൂൾ ബസിനടിയിലാണ് ബൈക്ക് അകപ്പെട്ടത്. ശിവപുരം റോഡിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടപ്പോൾ തടസ്സം മാറ്റാൻ ബസ് പിറകോട്ട് എടുക്കവെയാണ് അപകടം ഉണ്ടായത്. സംഭവംകണ്ട നാട്ടുകാർ ബഹളംവെച്ചപ്പോഴാണ് ഡ്രൈവർ കാര്യം അറിയുന്നത്. ബൈക്കിന് ചെറിയ കേടുപാട് സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.