നഴ്സുമാർക്ക്​ സുപ്രീം കോടതി നിർദേശിച്ച ശമ്പളം നൽകണമെന്ന്​

കേളകം: നഴ്സുമാർക്കു സുപ്രീം കോടതി നിർദേശിച്ച ശമ്പളം നൽകണമെന്ന് ചുങ്കക്കുന്ന് ഫൊറോന കൗൺസിൽ സെക്രട്ടറി ജിൽസ് എം. മേക്കൽ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ക്രിസ്തീയ സഭയുടെ കീഴിലുള്ള ആശുപത്രികൾ ശമ്പളം ഉയർത്തി മറ്റ് ആശുപത്രികൾക്ക് മാതൃകയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ പരിപാലനം സേവനമായാണ് സഭ കരുതുന്നത്. ഇത് ലാഭമുണ്ടാക്കാനുള്ള അവസരമാക്കി മാറ്റരുത്. ലക്ഷങ്ങൾ ബാങ്ക് ലോണെടുത്താണ് മലയോരത്തു നിന്നുള്ള കർഷകരുടെ മക്കൾ നഴ്സിങ് പഠനം പൂർത്തിയാക്കുന്നത്. ഇപ്പോൾ കിട്ടുന്ന ശമ്പളം ലോണി​െൻറ തിരിച്ചടവിന് പോലും തികയുന്നില്ല. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. അല്ലാത്ത പക്ഷം നഴ്സുമാരുടെ കുടുംബാംഗങ്ങളടക്കം സമരത്തിനിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.