ഇരിട്ടി മിനി വൈദ്യുതിഭവനായി പ്രവർത്തനം ഉൗർജിതമാക്കാൻ തീരുമാനം

ഇരിട്ടി: അസിസ്റ്റൻറ് എൻജിനീയർ മുതൽ എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയങ്ങളടക്കം പ്രവർത്തിക്കുന്നവിധത്തിൽ ഇരിട്ടിയിൽ മിനി വൈദ്യുതിഭവൻ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനം ഉൗർജിതപ്പെടുത്താൻ പേരാവൂർ നിയോജക മണ്ഡലംതല വൈദ്യുതിവകുപ്പ് അവലോകനയോഗത്തിൽ തീരുമാനം. കൂടാതെ, അടിക്കടിയുണ്ടാകുന്ന വൈദ്യുതിതടസ്സം പരിഹരിക്കാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇരിട്ടിയിൽ കെ.എസ്.ഇ.ബിക്ക് സ്വന്തമായുള്ള സ്ഥലത്ത് വൈദ്യുതിഭവൻ നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഇതിനകം ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. പണവും ഉത്തരവും ലഭ്യമാക്കുന്നതിന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ശ്രമംനടത്തും. കേളകം 22 കെ.വി സബ് സ്റ്റേഷൻ 2018 മാർച്ചിൽ യാഥാർഥ്യമാക്കാൻ കഴിയുമെന്നും പുറത്തുനിന്ന് കാണാത്തരൂപത്തിൽ ഇൻറർ സബ് സ്റ്റേഷനാണ് കേളകത്ത് സ്ഥാപിക്കുകയെന്നും ബന്ധപ്പെട്ടവർ യോഗത്തിൽ പറഞ്ഞു. ബാരാപ്പോൾ ജലവൈദ്യുതി പദ്ധതിയിൽനിന്ന് പൂർണതോതിൽ വൈദ്യുതി ഉൽപാദനം തുടങ്ങിയിട്ടുണ്ടെന്നും ഇവിടെനിന്ന് കേളൻപിടിക സബ് സ്റ്റേഷനു പുറേമ സമീപ പ്രദേശങ്ങളായ ചരളിലേക്കും പാലത്തുംകടവിലേക്കും മൂന്ന് കെ.വിയുടെ രണ്ടു ഫീഡർലൈൻ വഴി നേരിട്ട് വൈദ്യുതിവിതരണം ചെയ്യാനും നടപടി സ്വീകരിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. വള്ളിത്തോട് സബ് സ്റ്റേഷന് കെട്ടിടം പണിയാൻ 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. ഡിവിഷനിൽ ഒഴിവുള്ള അഞ്ച് എ.ഇമാരുടെ ഒഴിവിൽ പി.എസ്.സി നിയമനം നടത്തി. ഇവർ ഉടൻ ചുമതലയേൽക്കുമെന്നും ഡിവിഷനിൽ മറ്റ് ഒഴിവുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.പി റോഡ് പ്രവൃത്തിക്കിടയിൽ ഭൂഗർഭ കേബിൾ തകർത്ത് വൈദ്യുതിബന്ധം താറുമാറാക്കുന്നത് യോഗത്തിൽ വിമർശിക്കപ്പെട്ടു. മുൻകൂട്ടി അനുവാദം വാങ്ങി പ്രവൃത്തി നടത്തണമെന്നാണ് കെ.എസ്.ടി.പി നിർേദശം. ചില ഉപ കരാറുകാർ അനുമതിയില്ലാതെ പ്രവൃത്തി നടത്തുന്നതും പ്രതിസന്ധിയുണ്ടാക്കുന്നതായും ഇക്കാര്യത്തിൽ കർശന നിർേദശം നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സമയബന്ധിതമായി ഇടപെടാനും യോഗത്തിൽ തീരുമാനമായി. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ടി. പ്രസന്ന, എൻ.ടി. റോസമ്മ, ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ. അശോകൻ, ബാബു ജോസഫ്, ഷിജി നടുപറമ്പിൽ, ഷീജ സെബാസ്റ്റ്യൻ, മൈഥിലി രമണൻ, ഇന്ദിര ശ്രീധരൻ, ജിജി ജോയി, ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ്, എക്സിക്യൂട്ടിവ് എൻജിനീയർ എസ്.എം.എ. ലത്തീഫ്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി. ബിനു, എൻജിനീയർമാരായ എൻ.ജെ. മാത്യു, സി.കെ. അനന്തൻ, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.