ഗുഡ്​സ്​ ഒാ​േട്ടാ ഡിവൈഡറിൽ ഇടിച്ച്​ കത്തി

കണ്ണൂർ: അമിതവേഗത്തിൽ എത്തിയ ഗുഡ്സ് ഒാേട്ടാ ഡിവൈഡറിൽ ഇടിച്ചുകയറി കത്തി. ഇന്നലെ രാത്രി 8.15ഒാടെ കണ്ണൂർ സെൻട്രൽ ജയിലിനു മുന്നിലാണ് അപകടമുണ്ടായത്. പുതിയതെരു ഭാഗത്തുനിന്ന് എത്തിയ െക.എൽ 18 470 നമ്പർ ഗുഡ്സ് ഒാേട്ടായാണ് അപകടമുണ്ടാക്കിയത്. ഡിവൈഡറിൽ ഇടച്ചുകയറി ഉടനെ ഒാേട്ടായിൽ തീപിടിച്ചു. അപകടമുണ്ടായ ഉടനെ വണ്ടിയിൽ ഉണ്ടായിരുന്ന രണ്ടുപേർ ഒാടി രക്ഷപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണൂർ ഫയർ സ്റ്റേഷനിൽനിന്ന് എത്തിയ യൂനിറ്റാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.