പാപ്പിനിശ്ശേരിയിൽ സി.എസ്.ഐ പള്ളി വൈദിക​െൻറ വീടിനുനേരെ ആക്രമണം

പാപ്പിനിശ്ശേരി: സി.എസ്.ഐ പള്ളി വൈദികൻ വി.എൽ. മൈക്കിൾ താമസിക്കുന്ന വീടിനുനേരേ ആക്രമണം. പള്ളിയുടെ സമീപത്തെ വീടിനുനേരെ തിങ്കളാഴ്ച പുലർെച്ച ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വീടി​െൻറ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. അകത്ത് ഉറങ്ങുകയായിരുന്ന വൈദിക​െൻറ മക്കളുടെ സമീപത്തും ചില്ലുകൾ വീണു. ബൈക്ക് മറിച്ചിട്ടു. ഞായറാഴ്ച സി.എസ്.ഐ പള്ളി കമ്മിറ്റിയുടെ ഭാരവാഹികളുടെ െതരഞ്ഞെടുപ്പ് നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വൈദിക​െൻറ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.