നഴ്​സുമാരുടെ സമരത്തിന്​ പിന്തുണയേറുന്നു

സമരത്തിന് പിന്തുണയേറുന്നു കണ്ണൂർ: കണ്ണൂരിലെ സൂര്യ ട്രസ്റ്റ് അധികൃതരും പിന്തുണയുമായെത്തി. 10,000 രൂപ സമരസഹായഫണ്ട് നൽകിയാണ് സൂര്യ ട്രസ്റ്റ് ഭാരവാഹി സമരപ്പന്തൽ വിട്ടത്. താണ സ്പെഷാലിറ്റി ആശുപത്രിയിൽ സമരക്കാർക്ക് പിന്തുണയുമായി യുവമോർച്ച പ്രവർത്തകരെത്തി. യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. കൊയിലി ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് െഎക്യദാർഢ്യമറിയിച്ച് സംസാരിച്ചു. തൊഴിൽസമരം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ സമരപ്പന്തലുകളിലും യു.ഡി.എഫ് കണ്ണൂർ മണ്ഡലം നേതാക്കളായ സുരേഷ്ബാബു എളയാവൂർ, സി.എ. അജീർ, പി.എസ്. അമീനുല്ല, കെ.പി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പിന്തുണയറിയിച്ചു. ബഹുജനമാർച്ച് നാളെ കണ്ണൂർ: നഴ്സുമാരുടെ സമരത്തിന് െഎക്യദാർഢ്യമറിയിച്ച് സമരസഹായസമിതിയുടെ നേതൃത്വത്തിൽ 19ന് നടക്കുന്ന ബഹുജനമാർച്ച് വിജയിപ്പിക്കാൻ സമരസഹായസമിതിയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച സമരസഹായസമിതി ഭാരവാഹികൾ മുഴുവൻ സമരപ്പന്തലുകളും സന്ദർശിച്ച് െഎക്യദാർഢ്യം അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.