കണ്ണൂര്‍: അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളുമായി ബന്ധമുണ്ടെന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി വ്യാപാരിയായ ഇരിട്ടി അയ്യപ്പൻകാവിലെ അരയാക്കൂല്‍ അബ്ദുല്‍ നാസര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏപ്രില്‍ 29ന് ഉളിക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയെന്നും ഇതിനു പിന്നില്‍ മകളുടെ ഭര്‍ത്താവിെൻറ വീട്ടുകാരാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ ഹൈകോടതിയെയും മനുഷ്യാവകാശ കമീഷനെയും സമീപിക്കുമെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു. 25ന് രാത്രി വാഹന പരിശോധനക്കിടെ മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കളെ ഉളിക്കല്‍ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കൊപ്പം തന്നെയും പിടികൂടിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, കേസുമായി തനിക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. സ്റ്റേഷനിലെത്തിച്ച ശേഷം മോഷ്ടാക്കളോടൊപ്പം തെൻറ ഫോട്ടോയും പത്രങ്ങളിലും മറ്റും െപാലീസ് നല്‍കുകയായിരുന്നു. പയ്യന്നൂര്‍ കോടതിയില്‍ റിമാൻഡ് ചെയ്തപ്പോൾ ജാമ്യത്തിന് ഏര്‍പ്പെടുത്തിയ വക്കീലിനെ മകളുടെ ഭര്‍തൃപിതാവ് ഇടപെട്ട് പിന്‍വലിപ്പിച്ചു. ഇയാള്‍ക്കെതിരെ പീഡനക്കുറ്റത്തിന് നേരത്തെ തലശ്ശേരി മജിസ്‌ട്രേറ്റിനു മുമ്പാകെ താന്‍ പരാതി നല്‍കിയിരുന്നു. ഇതിെൻറ വൈരാഗ്യമാണ് െപാലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുന്നതിനു പിറകിലെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.