ഒാണത്തിന്​ ഒരുമുറം പച്ചക്കറി: ഉദ്​ഘാടനം ഇന്ന്​

കണ്ണൂർ: വീടുകളിലും പൊതുഇടങ്ങളിലും വിഷരഹിത പച്ചക്കറി വിളയിച്ചെടുക്കാനുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്തുവിതരണ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വൈകീട്ട് നാലുമണിക്ക് എളയാവൂർ സോണൽ ഓഫിസ് ഹാളിലാണ് ചടങ്ങ്. രണ്ടുമാസംകൊണ്ട് വിളയിച്ചെടുക്കാവുന്ന വിത്തുകളാണ് വിതരണംചെയ്യുന്നത്. പരിചരണ കലണ്ടർ ജില്ല കലക്ടർ മിർ മുഹമ്മദലി പ്രകാശനംചെയ്യും. വീടുകൾ, സ്കൂൾ, കോളജ്, വായനശാല, സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ, അയൽക്കൂട്ടം തലത്തിൽ പച്ചക്കറി തോട്ടങ്ങൾ ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.