െഡങ്കിപ്പനി: ഡോക്ടർമാരുടെ സംഘം സ്​പോർട്സ്​ ഹോസ്​റ്റൽ സന്ദർശിച്ചു

കണ്ണൂർ: സ്പോർട്സ് ഡിവിഷൻ ഹോസ്റ്റലിൽ െഡങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസർ (െഎ.എസ്.എം) ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഹോസ്റ്റൽ സന്ദർശിച്ചു. സ്പോർട്സ് ആയുർവേദ ജില്ല കോഓഡിനേറ്റർ ഡോ. പി.പി. ശ്രീനിവാസ​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി. അടിയന്തര മരുന്നുകൾ, പ്രതിരോധ ഔഷധങ്ങൾ, ധൂമചൂർണം എന്നിവ വിതരണംചെയ്തു. പ്രതിരോധപ്രവർത്തനങ്ങളിൽ ഡോക്ടർമാരായ പി. മോഹനൻ, പി. അമർനാഥ്, ജഷി ദിനകരൻ, പി.സി. തുഷാര, ജ്യോതി രാജൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കണ്ണൂർ ആയുർവേദ സ്പോർട്സ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഹോസ്റ്റലിലെ നൂറോളം കായികതാരങ്ങൾക്ക് പ്രതിരോധ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.