മുസ്​ലിം ലീഗ്​ പ്രതിഷേധ സംഗമം

കണ്ണൂർ: ദലിത്‌-ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിംലീഗ് നടത്തുന്ന ദേശീയ കാമ്പയിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയില്‍ പഞ്ചായത്ത്, മുനിസിപ്പൽ, മേഖല തലങ്ങളില്‍ പ്രതിഷേധസംഗമങ്ങൾ നടത്തി. കണ്ണൂര്‍ മേഖല മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാൽടെക്സ്‌ ജങ്ഷനില്‍ നടന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്തിലെ കമ്പില്‍ ടൗണില്‍ നടന്ന സംഗമം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുല്‍ മജീദ്‌ അധ്യക്ഷത വഹിച്ചു. കെ.കെ. മുസ്തഫ, അനീസ്‌ പാമ്പുരുത്തി എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുസലാം സ്വാഗതവും മുസ്തഫ കമ്പില്‍ നന്ദിയും പറഞ്ഞു. കൊയിലി ആശുപത്രിക്ക് സമീപം ജില്ല ട്രഷറര്‍ വി.പി. വമ്പനും ശ്രീകണ്ഠപുരത്ത് എസ്. മുഹമ്മദ്‌, തളിപ്പറമ്പില്‍ ഇബ്രാഹീംകുട്ടി തിരുവട്ടൂർ എന്നിവരും സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു. എളയാവൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി താഴെചൊവ്വയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. സി.എച്ച്. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ, ധർമടം മണ്ഡലം ലീഗ് പ്രസിഡൻറ് എൻ.കെ. റഫീഖ് മാസ്റ്റർ, മുസ്തഫ പുളിക്കൽ, പി.സി. അമീനുല്ല, കൊളേക്കര മുസ്തഫ, സത്താർ എൻജിനീയർ ഡി.വി. മുഹമ്മദ് ആഷിഖ്, കെ.കെ. താജുദ്ദീൻ, അസ്‌ലം പാറേത്ത് എന്നിവർ സംസാരിച്ചു. കെ.എം. ഷംസുദ്ദീൻ സ്വാഗതവും ഹാരിസ് പുന്നക്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.