പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ കക്കംപാറ, എട്ടിക്കുളം പ്രദേശങ്ങളിൽ സംഘ്പരിവാർ അക്രമത്തിനിരയായവർ നാളെ കക്കംപാറയിൽ ഒത്തുചേരും. വീടും ജീവിതവും വഴിയാധാരമായ കുടുംബങ്ങളായിരിക്കും കക്കംപാറയിൽ ഒത്തുചേർന്ന് സത്യഗ്രഹം നടത്തുക. കഴിഞ്ഞ 11ന് രാത്രി ഈ പ്രദേശങ്ങളിൽ നിരവധി വീടുകളാണ് അക്രമത്തിനിരയായത്. വീടിെൻറ ചുവർ ഉൾപ്പെടെ തകർത്ത അക്രമികൾ ടെലിവിഷൻ ഉൾപ്പെടെ ഇലക്ട്രോണിക്സ് സാധനങ്ങളും തകർത്തു. അക്രമത്തിെൻറ മറവിൽ മോഷണം നടന്നതായും പരാതിയുണ്ട്. ഒത്തുചേരൽ രാവിലെ ഒമ്പതിന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.