അവലോകന യോഗം ഇന്ന്

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച റസ്റ്റ് ഹൗസിൽ യോഗം ചേരും. വൈദ്യതിയുമായി ബന്ധപ്പെട്ട യോഗം രാവിലെ 10.30നും പൊതുമരാമത്തിേൻറത് 11.30 നും വനംവകുപ്പ് അവലോകനം ഉച്ച രണ്ടുമണിക്കും നടക്കും. നിയോജക മണ്ഡലത്തിലെ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. അനുമോദിച്ചു ഇരിട്ടി: പേരട്ട രാജീവ്ജി സ്വാശ്രയ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ പ്രദേശത്തെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡൻറ് ബെന്നി കുര്യൻ കോച്ചേരി അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ചാണ്ടിക്കുഞ്ഞ് വിജയികൾക്ക് ഉപഹാരം നൽകി. ജോസഫ് ആംപ്ലിയിൽ, എം. മർജാൻ, ജെയിംസ് മാളിയേക്കൽ, ജോജോ, വി.െജ. ജോജോ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.