നോക്കുകുത്തിയായി ബസ്​ കാത്തിരിപ്പ് കേന്ദ്രം

കൂത്തുപറമ്പ്: കൂത്തുപറമ്പ്- -മട്ടന്നൂർ റൂട്ടിലെ നിർമലഗിരിയിൽ ലക്ഷങ്ങൾ െചലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗമില്ലാതെ നശിക്കുന്നു. സമീപത്തായി വിദ്യാർഥികൾ നിർമിച്ച താൽക്കാലിക ഷെൽട്ടറിലാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇപ്പോൾ ബസ് കാത്തുനിൽക്കുന്നത്. നിർമലഗിരി കോളജി​െൻറ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഏതാനും വർഷം മുമ്പ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തി​െൻറ തനത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ലക്ഷങ്ങൾ െചലവിട്ട് കേന്ദ്രം പണിതത്. ബസ്സ്റ്റോപ്പിൽ നിന്നും ഏറെ അകെലയായി നിർമിച്ച ഷെൽട്ടറിനെ ഉദ്ഘാടന ഘട്ടത്തിൽ തന്നെ ആളുകൾ കൈയൊഴിഞ്ഞിരുന്നു. ചുറ്റും കാടുപിടിച്ച് കിടക്കുന്ന ഷെൽട്ടർ ഇേപ്പാൾ സാമൂഹിക വിരുദ്ധർ താവളമാക്കുകയാണ്. ബസ്സ്റ്റോപ്പിൽ യാത്രക്കാർ മഴ നനഞ്ഞ് നിൽക്കേണ്ട സാഹചര്യത്തിലാണ് വിദ്യാർഥി കൂട്ടായ്മയിൽ താൽക്കാലിക ഷെൽട്ടർ നിർമിച്ചത്. മുളയും ഓലയും ഉപയോഗിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്മയിലാണ് താൽക്കാലിക ഷെൽട്ടർ പണിതത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.