സെമിനാർ സംഘടിപ്പിച്ചു

തലശ്ശേരി: മുഴുവൻ വീടുകളിലും മഴവെള്ളസംഭരണി സ്ഥാപിക്കണമെന്ന് കില എക്സ്റ്റൻഷൻ ഫാക്കൽറ്റി ഹംസക്കുട്ടി ആവശ്യപ്പെട്ടു. തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ തലശ്ശേരിയിൽ സംഘടിപ്പിച്ച 'മാലിന്യം സംസ്കരണരീതികളും മഴവെള്ളസംഭരണ മാർഗനിർദേശങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിലെ മാലിന്യം ഉറവിടകേന്ദ്രത്തിൽതന്നെ സംസ്കരിക്കണമെന്ന് സാമൂഹ്യ മയ്യഴി സെക്രട്ടറി സി.കെ. രാജലക്ഷ്മി നിർദേശിച്ചു. സെമിനാർ നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ വൈസ് ചെയർമാൻ വി.പി. അഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ നജ്മാ ഹാഷിം, തലശ്ശേരി ജനറൽ ആശുപത്രി െഡപ്യൂട്ടി സൂപ്രണ്ട് വി.കെ. രാജീവൻ, സെക്രട്ടറി ഒ.വി. സഹീർ, സി.പി. ഹസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.