ജോസഫ്​ കനകമൊട്ടയുടെ ജീവിതം ഡോക്യുമെൻററിയാക്കുന്നു

രാജപുരം: മലയോര ഹൈവേയുടെ ശിൽപി ജോസഫ് കനകമൊട്ടയുടെ ജീവിതം ഡോക്യുമ​െൻററിയാക്കുന്നു. മഞ്ചേശ്വരം നന്ദാരപദവിൽനിന്നാരംഭിച്ച് പാറശാലക്കടുത്ത് കടുക്കരയിൽ അവസാനിക്കുന്ന മലയോരത്തി​െൻറ രാജപാതയെന്ന ആശയത്തി​െൻറ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയാണ്. പദ്ധതിയുടെ പ്രാഥമിക രൂപരേഖ വർഷങ്ങൾക്കുമുമ്പ് തയാറാക്കി സർക്കാറിന് സമർപ്പിച്ചതും ഇദ്ദേഹമാണ്. കള്ളാർ, പനത്തടി പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തി​െൻറയും സഹകരണത്തോടെയാണ് ഡോക്യുമ​െൻററി ചിത്രീകരിക്കുന്നത്. ഇതിന് മുന്നോടിയായി സംഘാടക സമിതി രൂപവത്കരിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. കാസർകോട് പ്രസ്ക്ലബ് പ്രസിഡൻറ് സണ്ണി ജോസഫ്, ഒക്ലാവ് കൃഷ്ണന്‍, എം.വി. ഭാസ്‌കരന്‍, ബാബു കദളിമറ്റം, സൂര്യനാരായണ ഭട്ട്, എം.യു. തോമസ്, സി.എം. കുഞ്ഞബ്ദുല്ല, സി.ടി. ലൂക്ക, കെ.എ. പ്രഭാകരന്‍, ജി. ശിവദാസന്‍, ജോസ് ആനിമൂട്ടിൽ‍, കെ.കെ. ജെന്നി എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ കൊട്ടോടി സ്വാഗതവും എ.കെ. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി. രാജന്‍ (ചെയർ.‍), തേസ്യാമ്മ ജോസഫ് (വര്‍ക്കിങ് ചെയർ.), പി.ജി. മോഹനന്‍, ടി.കെ. നാരായണന്‍ (വൈസ് ചെയർ.‍), എം.യു. തോമസ് (കണ്‍.‍), എ.കെ. രാജേന്ദ്രന്‍, സൂര്യനാരായണഭട്ട്, ജോസ് ആനിമൂട്ടിൽ‍ (ജോ. കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.