ചെങ്ങളാൻ നാലകത്ത് കുടുംബം; സംഗമിച്ചത് ആയിരത്തോളം പേർ

വളപട്ടണം: ചെങ്ങളായിയിൽനിന്ന് രണ്ട് നൂറ്റാണ്ട് മുമ്പ് വളപട്ടണത്തേക്ക് കുടിയേറിയ കുടുംബമായ 'ചെങ്ങളാൻ നാലകത്ത്' തറവാട്ടുകാർ ഒത്തുകൂടിയപ്പോൾ കൂട്ടുകുടുംബ ശ്രേണിയുടെ കണ്ണിയാകാനെത്തിയത് ആയിരത്തോളം പേർ. ചെങ്ങളായിയിൽനിന്ന് കുടിയേറിയവരെന്നനിലയിൽ അറിയപ്പെട്ടിരുന്ന 'ചെങ്ങളാൻകാക്കണ്ടി' കുടുംബത്തി​െൻറ പിന്മുറയാണ് ചെങ്ങളാൻ നാലകത്ത് കുടുംബം. ചെങ്ങളാൻ കാക്കണ്ടിയിൽ മറിയുമ്മ-അബ്ദുല്ല ദമ്പതികളുടെ പുത്രി കുഞ്ഞാമിനയുടെ താവഴിയിൽ വികസിച്ചവരുടെ സംഗമം ഒരു സമ്മേളനസമാനമായ ഒത്തുചേരലായിരുന്നു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിൽ നടന്ന സംഗമത്തിൽ തലമുതിർന്ന കുടുംബാംഗങ്ങളായ സെയ്തു ഉമ്മർ, സി.എൻ. അബ്ദുല്ല, സി.എൻ. ആലൂപ്പി, സി.എൻ. നബീസുമ്മ, സി.എൻ. ഖദീസുമ്മ എന്നിവരെ ആദരിച്ചു. സെയ്തുമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി മസ്ജിദുൽ ഈമാൻ ഖത്തീബ് വി.എൻ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ഒ. മൂസാൻകുട്ടി തറവാടി​െൻറ ചരിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. സി.എൻ. അബ്ദുല്ല, സി.എൻ. ആലൂപ്പി, ബി.എം. ഷരീഫ്, സലാവുദ്ദീൻ, മൂസ എൻജിനീയർ, പി.പി. ഉമ്മർകുട്ടി, അഷ്റഫ്, പി.എം.ആർ. മുസ്തഫ എന്നിവർ സംസാരിച്ചു. സി.എൻ. സലീം സ്വാഗതവും സി. ഹാരിസ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.