നഴ്​സുമാരുടെ സമരം എൽ.ഡി.എഫ്​ യോഗത്തിൽ ചർച്ചചെയ്യുമെന്ന്​ കാനം രാജേന്ദ്രൻ

കണ്ണൂർ: നഴ്സുമാരുടെ സമരം സംബന്ധിച്ച് ഇന്ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ ചർച്ചചെയ്യുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പുനൽകി. ഇന്നലെ കണ്ണൂർ ഗവ. െഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഉറപ്പുനൽകിയത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി, സംസ്ഥാന ജോയൻറ് സെക്രട്ടറി സനൽ സെബാസ്റ്റ്യൻ, ജില്ല വൈസ് പ്രസിഡൻറ് പ്രിൻസ് മാത്യു എന്നിവർ കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.