മാഹിമദ്യവുമായി ഒരാൾ പിടിയിൽ

ശ്രീകണ്ഠപുരം: വിൽപനക്കായി കൊണ്ടുവന്ന 17 കുപ്പി മാഹിമദ്യവുമായി ഒരാൾ അറസ്റ്റിൽ. പയ്യാവൂർ ചന്ദനക്കാംപാറ ചാപ്പകടവിലെ പാലകുഴി വീട്ടിൽ പി.ഡി. ജോർജിനെയാണ് (53) ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനനും സംഘവും ചേർന്ന് അറസ്റ്റ്ചെയ്തത്. എറണാകുളത്തുനിന്ന് വരുന്ന സ്വകാര്യബസിലാണ് ഇയാൾ സ്ഥിരമായി മാഹിമദ്യം കൊണ്ടുവന്ന് വിൽപന നടത്തുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സിവിൽ എക്സൈസ് ഓഫിസർമാരായ എം.വി. അഷ്റഫ്, കെ. സന്തോഷ്കുമാർ, പി.വി. പ്രകാശൻ, ടി.വി. ഉജേഷ്, എം. രമേശൻ, പി. ഷിബു എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചെരിപ്പ് നൽകി ശ്രീകണ്ഠപുരം: തുരുമ്പി ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പൊലീസ് പുത്തൻ ചെരിപ്പുകൾ നൽകി. സ്കൂൾപരിസരം ശുചീകരിക്കാൻ എത്തിയപ്പോഴാണ് മലമടക്കുകളിലെ കോളനികളിൽനിന്നടക്കം പഠനത്തിനെത്തുന്ന കുരുന്നുകൾക്ക് ഏറെയും ചെരിപ്പില്ലെന്ന കാര്യം എസ്.ഐ സുരേന്ദ്രൻ കല്യാട​െൻറ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് കുടുംബങ്ങളിലെ ദുരിതാവസ്ഥ മനസ്സിലായത്. തുടർന്ന് സ്കൂൾ അധികൃതരുമായി സംസാരിച്ച് ചെരിപ്പില്ലാത്ത മുഴുവൻ കുട്ടികൾക്കും ചെരിപ്പുകൾ വാങ്ങി നൽകുകയായിരുന്നു. കുട്ടികളെ ടൗണിലെ കടയിൽ കൂട്ടിവന്ന് ഇഷ്ടമുള്ള ചെരിപ്പുകൾ വാങ്ങി നൽകിയശേഷം സ്റ്റേഷനിലെത്തിച്ച് പൊലീസ് പ്രവർത്തനം പരിചയപ്പെടുത്തി. എസ്.ഐയെ അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.