കോൺഗ്രസ്​ ധർണ

കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം പി.എ. അഷ്റഫലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹനീഫ് ചേരൈങ്ക അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. ഖാലിദ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹലീമ ഷിന്നൂൻ, നാരായണൻ നായർ, ഹനീഫ, വിജയകുമാർ, ചെല്ലപ്പൻ, മാധവൻ, കുഞ്ഞിക്കണ്ണൻ, ശങ്കർ നായക്, പ്രദീപ്കുമാർ, സഫ്വാൻ കുന്നിൽ, ഹമീദ് കാവിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.